പരസ്പരം ഒരു ബന്ധമില്ലാത്തവയെന്നു തോന്നിയെങ്കില്‍, അനന്തമായ കാലയളവില്‍ ഒരു കീബോഡില്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന കുരങ്ങനെപ്പറ്റി നിങ്ങള്‍ കേട്ടിണ്ടാവില്ല. സംഗതി വളരെ ലളിതമാണ്. വേണ്ടത് ഇത്രമാത്രം: ഒരു കുരങ്ങന്, ഒരു കീബോഡ്, പിന്നെ ഒരുപാട് സമയം. അങ്ങനെ കുരങ്ങന് കീബോഡില്‍ അടിച്ചോണ്ടിരുന്നാ, പിന്നേം പിന്നേം അടിച്ചോണ്ടിരുന്നാ, കൊറെക്കാലം അടിച്ചോണ്ടിരുന്നാ, ഒരു സുപ്രഭാതത്തില്‍ (That was just a rhetorical flourish - ചെലപ്പോ വൈന്നേരവും ആകാം) ഷേക്സ്പിയറുടെ സമ്പൂര്‍ണ്ണകൃതി ഉണ്ടാവും എന്ന് ഏതാണ്ട് ഉറപ്പിക്കാം.
ഇപ്പോ ഈ ബ്ലോഗിന്റെ സത്താപരമായ അടിക്കല്ലിനെക്കുറിച്ച് (Ontological Basis - Oh Yeah, another rhetorical flourish) ഏതാണ്ടൊരു രൂപം കിട്ടിയല്ലോ അല്ലേ? കൊറെ വാക്കുകള്‍, അവിടുന്നും ഇവിടുന്നും അങ്ങാടി ആടിനെപ്പോലെ കടിച്ചുപറിച്ച് ചവച്ചിറക്കി ദഹിക്കാതെ കെടക്കുന്ന കൊറെ അവിഞ്ഞ ആശയങ്ങള്‍, ഇഷ്ടം പോലെ സമയം. ബലേ ഭേഷ്.
6 comments:
എന്തോ ചിലതൊക്കെ വച്ചോണ്ടാണല്ലോ... ;)
ഓഫ്: അനന്തമായ സമയമുണ്ടേലും ശരി, കൊരങ്ങന് റാന്‍ഡമായി ഓരോ തവണയും അടിച്ചാല്‍ പോരാ.... ഒരുതവണ അടിക്കുന്നതില്‍ ഒരു ഇമ്പ്രൂവ്മെന്റ് - അതായിരിക്കണം തൊട്ടടുത്ത തവണ... അങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് ഇമ്പ്രൂവ് ചെയ്താല്‍ ഷേക്സ്പിയറ് വരും... ആകെമൊത്തത്തില്‍ നോക്കുമ്പോള്‍ റാന്‍ഡം പ്രോസസ് ആണേലും, സംഗതി നോണ്‍ റാന്ഡമാണ് സത്യത്തില്‍... പരിണാമം പോലെ...തലമുറകളിലൂടെ “മെച്ചപ്പെടുന്ന” ജനിതകം പോലെ .... ;)))
കുരങ്ങന്മാര് പലവിധമല്ലേ. ചിലകുരങ്ങന്മാര് മരത്തില്‍ തലകിഴായികിടന്ന് എല്ലാം ഒന്നു നോക്കിയിട്ട് ലോകം തലകുത്തി നില്ക്കുന്നു എന്ന് പ്രസ്താവിക്കും. ബാക്കി കുരങ്ങന്മാര് എല്ലാം അത് തലയാട്ടി സമ്മതിക്കണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യും.
ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസത്തിനുവേണ്ടി വല്ലപ്പോഴും വായ് തുറക്കുന്ന കുരങ്ങിനെക്കാള്‍ നല്ലത് ഒരുപാട് ചിലയ്ക്കുമെങ്കിലും നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന്മാരാണെന്നാണ് അനുഭവം :)
നോണ്‍ ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസവും ഒരു ആചാരമായാല്‍ ടോഗ്മാറ്റിസമാകും,എത്ര എത്ര ഉദാഹരണങ്ങള്‍
ഒരു ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസ കുരങ്ങന് : സൂര്യന് കിഴക്ക് ഉദിക്കുന്നു (ചിലപ്പോള്‍ മാത്രം)
അപ്പോള്‍ ഒരുപാട് ചിലയ്ക്കുമെങ്കിലും നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന് : എന്തൊരു വിവരക്കേട് ടോഗ്മാറ്റിസ്റ്റേ,എന്താ തെളിവ്,ചിലപ്പോ സൂര്യന് പടിഞ്ഞാറും ഉദിക്കും.
ഈ ടൈപ്പ് നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന്മാരു ഉണ്ടായാല്‍ ടെന്‍ഷന്‍ തീര്‍ന്നു കിട്ടി, ചിലര്‍ക്കെല്ലാം.!
നോണ്‍ ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസ വും ഒരു ആചാരമായാല്‍ ടോഗ്മാ റ്റി സ മാകും, എത്ര എത്ര ഉദാഹരണങ്ങള്‍
ചിലപ്പോള്‍ മാത്രം വായ തുറക്കുന്ന ഒരു ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസ കുരങ്ങന് : സൂര്യന് കിഴക്ക് ഉദിക്കുന്നു
അപ്പോള്‍ ഒരുപാട് ചിലയ്ക്കുമെങ്കിലും നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന് : എന്തൊരു വിവരക്കേട് ടോഗ്മാ റ്റി സ്റ്റേ, എന്താ തെളിവ്, ചിലപ്പോ സൂര്യന് പടിഞ്ഞാറും ഉദിക്കും.
ഈ ടൈപ്പ് നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന്മാരു ഉണ്ടായാല്‍ ടെന്‍ഷന്‍ തീര്‍ന്നു കിട്ടി, ചിലര്‍ക്കെല്ലാം.!
നോണ്‍ ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസവും ഒരു ആചാരമായാല്‍ ടോഗ്മാറ്റിസമാകും,എത്ര എത്ര ഉദാഹരണങ്ങള്‍
ചിലപ്പോള്‍ മാത്രം വായ തുറക്കുന്ന ഒരു ഐഡിയൊളോജിക്കല്‍ ഡോഗ്മാറ്റിസ കുരങ്ങന് : സൂര്യന് കിഴക്ക് ഉദിക്കുന്നു
അപ്പോള്‍ ഒരുപാട് ചിലയ്ക്കുമെങ്കിലും നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന് : എന്തൊരു വിവരക്കേട് ടോഗ്മാറ്റിസ്റ്റേ,എന്താ തെളിവ്,ചിലപ്പോ സൂര്യന് പടിഞ്ഞാറും ഉദിക്കും.
ഈ ടൈപ്പ് നില്കുന്നിടത്ത് നിന്ന് അനങ്ങാന്‍ അറിയുന്ന കുരങ്ങന്മാരു ഉണ്ടായാല്‍ ടെന്‍ഷന്‍ തീര്‍ന്നു കിട്ടി, ചിലര്‍ക്കെല്ലാം.!
and red earth and pouring rain ... :)
Post a Comment