Tuesday, April 22, 2008

“..പിന്നില്‍ നിന്നു എല്ലിന്റെ കിലുക്കം കേള്‍ക്കാം..‍...“*


“ചരിത്രകാരന്‍മാരുടെ വഴക്ക്” നീണ്ടു പോവട്ടെ.
യൂറോപ്പിലാകെ ജൂതവിരോധം കാറ്റുപോലെയോ, മഴപോലെയോ നൈസര്‍ഗികമായിരുന്നു, ഒരുകാലത്ത്. എന്തേ, ജൂതപ്രശ്നം(Judenfrage) ജര്‍മ്മനിയില്‍ മാത്രമൊരു അന്തിമപോംവഴി(Endlösung) എന്നതിലേക്കെത്തിച്ചേര്‍ന്നു?. ഒറ്റനോട്ടത്തില്‍ ഒരുപാടു കുഴക്കുന്ന വിഷയം. പക്ഷെ അതിനുത്തരമുണ്ട്. അല്ലെങ്കിലും പരിപൂര്‍ണ്ണനിവാരണം (Ha-Shoah) പോലൊരുപ്രശ്നത്തില്‍ ഉത്തരമില്ലാത്തതായി ഒന്നും ബാക്കിയുണ്ടാവാന്‍ പാടില്ല. ഒന്നും. നേര്‍രേഖയിലുടെയുള്ള യാത്ര പലപ്പോഴും, വിഷയം ചരിത്രമാണെങ്കില്‍,നമ്മെ സത്യത്തില്‍നിന്ന് അകറ്റുകയാവും ചെയ്യുക. മനുഷ്യരില്‍ നിഷ്പക്ഷരില്ല. അതുകൊണ്ട് വേറൊരു വഴിയെ പോയേ പറ്റൂ.എത്തിച്ചേരുന്നത് എവിടെ? കാന്റ്,മാര്‍ക്സ്,മെര്‍സിഡീസ് ബെന്‍സ്.ഏതൊരു പ്രശ്നവും - ശാസ്ത്രമായാലും, സാമൂഹികമായാലും,സാമ്പത്തികമായാലും,ദാര്‍ശനികമായാലും - വസ്തുനിഷ്ഠമായ,കയ്യിലൊതുങ്ങുന്ന വിധത്തില്‍ സാദ്ധ്യമായ എല്ലാവശങ്ങളും,ഒരു പഴുതുമില്ലാതെ പഠിക്കുക,പരിഹാരമുണ്ടെങ്കില്‍ അതു കണ്ടെത്തുക,അതു നടപ്പിലാക്കുക.
-Endlösung-


* "But at my back in a cold blast I hear
The rattle of the bones, and chuckle spread from ear to ear."
T.S.Eliot

1 comments:

വെള്ളെഴുത്ത് said...

ഞാന്‍ ആലോചിക്കതിരുന്നില്ല, ഷേക്സ്പിയറുടെ ഷൈലോക്ക് ക്രൂരനായിരുന്നു. പിന്നെ ജര്‍മ്മനി, പിന്നെ ജറുസലേം. അപ്പോള്‍ ചരിത്രത്തിന് അങ്ങനെ ചില ഊടുവഴികളുണ്ട്., ന്യായീകരിക്കാന്‍..