രാത്രിയിലെ അവസാനത്തെ മഴപെയ്തൊടുങ്ങുമ്പോള്‍ എന്റെയുള്ളിലും ഒരു പെരുമഴ പെയ്തൊടുങ്ങുകയായിരുന്നു.....
ഈ മഴയൊക്കെയും ആരുടെ കണ്ണുനീരാണ്? ആരുടെ പാദങ്ങളിലാണ് കാലങ്ങളിലൂടെ ഈ മിഴിനീര് നിരര്‍ഥകമായി തൂവുന്നത്?
ആകാശത്തിന്ന് ആരൊടായിരുന്നു പ്രണയം?
ജനിമൃതികള്‍ക്കതീതമായ, അവസാനിക്കാത്ത കാലത്തിന്റെ ഇടവഴിയില്‍ ഈ പ്രപഞ്ചത്തെ തനിച്ചുവിട്ടിട്ട് ആരാണു മാറിനിന്നു കൈകൊട്ടിച്ചിരിക്കുന്നത്?
അറുതിയില്ലാത്ത കാലത്തിന്റെ കൈകളിലകപ്പെട്ടവന്ന് എന്തു മോക്ഷം?
തമാശകള്‍.....
പ്രപഞ്ചത്തിന്റെ മനശ്ചാഞ്ചല്യങ്ങള്‍ എനിക്കു ൠതുഭേദങ്ങള്‍....
മിഴിനീര് വാര്‍ക്കുമ്പോഴെനിക്കു മഴ...ചിരിക്കുമ്പോഴെനിക്കുവസന്തം...
ഏയ്..കരയരുത്...
ഒരേ വിധിയുടെ പങ്കുകാരാണു നാം.
കാലത്തിന്റെ ദൈര്‍ഘ്യമെന്നത് അനുഭവത്തിലാണെന്നറിയില്ലേ...?
നിന്റെ യുഗങ്ങളും..എന്റെ മണിക്കൂറുകളും..ഉറുമ്പിന്റെ നിമിഷങ്ങളും...
ഒരു നാള് നീതി പുലരുകതന്നെ ചെയ്യും.
5 comments:
ജനിമൃതികള്‍ക്കതീതമായ, അവസാനിക്കാത്ത കാലത്തിന്റെ ഇടവഴിയില്‍ ഈ പ്രപഞ്ചത്തെ തനിച്ചുവിട്ടിട്ട് ആരാണു മാറിനിന്നു കൈകൊട്ടിച്ചിരിക്കുന്നത്?
ആഴമുള്ള രചന.. ആശംസകള്‍
ജല്പനങ്ങള് തന്നെ...:)
വേഡ് വെരിഫിക്കേഷന് ഒന്നു മാറ്റു...
അതെ....
ഒരേ വിധിയുടെ പങ്കുകാരാണു നാം...
ഏതാനും വാക്കുകള്‍ കൊണ്ട്
മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ താങ്കള്ക്കായിരിക്കുന്നു...
ശക്തമായ വാക്കുകള്‍...
താങ്കളുടെ ഇംഗ്ലീഷ് ബ്ലോഗ്ഗ് ഇതിനുമുന്‍പൊരിക്കല്‍ കണ്ടിരുന്നു. ഈ മലയാളം ബ്ലോഗ്ഗ് ഇപ്പോഴാണ് കാണുന്നത്.
കാലത്തിന്റെ ദൈര്‍ഘ്യം അനുഭവത്തിലാണെന്ന തിരിച്ചറിവ് ഇഷ്ടപ്പെട്ടു. നീതി പുലരുമെന്ന ശുഭപ്രതീക്ഷയും. പക്ഷേ ഇന്നത്തെ അനുഭവങ്ങളില്‍ ആ ദൈര്‍ഘ്യം കാണുന്നതേയില്ല. ഒരേ സമയത്ത് വന്നുവീഴുന്ന പെരും ആഘാതങ്ങളിലാണ് താങ്കളും, ഞാനും, മറ്റുള്ളവരും എല്ലാം. ശുഭപ്രതീക്ഷ പോലും ഒരു കപടനാടകമല്ലേ എന്നും തോന്നിപ്പോകുന്നു. ഞാനും ആ പ്രതീക്ഷ പലപ്പോഴും കൈവശം സൂക്ഷീക്കാറുണ്ടെങ്കിലും.
അഭിവാദ്യങ്ങളോടെ
Post a Comment