Saturday, January 12, 2008

കവിതയ്ക്ക്.

നോക്കുന്നിടത്തെല്ലാം കെട്ടിടങ്ങള്‍ പോലെ പൊട്ടിമുളയ്ക്കുന്ന കവിതകള്‍...
കവിതയും ചെടിക്കും എന്ന ഭീതിതമായ തിരിച്ചറിവ്...
മുമ്പ്..
ചാപിള്ളയായിപ്പിറക്കുന്ന മനോവികാരങ്ങളില്‍ നിന്ന്,
സിഗററ്റുപുകയ്ക്കൊപ്പം ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത വിഹ്വലതകളില്‍ നിന്ന്,
ഓര്‍ക്കാപ്പുറത്ത്,യാത്രപറയാതെ,പടിയിറങ്ങിയ അമ്മയെക്കുറിച്ചുള്ള പടിയിറങ്ങാന്‍ കുട്ടാക്കാത്ത ഓര്‍മ്മകളില്‍ നിന്ന്,
അവളില്‍ നിന്ന്..
ഒക്കെ..
ഞാന്‍ ഒളിക്കാനായി ഓടി വന്നിരുന്നത്,കവിതയിലേക്കായിരുന്നു.
ഇന്ന്..വ്യഭിചരിക്കപ്പെട്ടവളുടെ വിഷാദം പേറുന്ന നിന്റെ മുമ്പില്‍
എന്റെ ദുഖത്തിന്റെ ഭാണ്ഠക്കെട്ടഴിക്കാന്‍ മുതിരാതെ,
ഞാന്‍തിരികെ നടക്കുന്നു.

നന്ദികേടിന്റെ പുതിയ വേദനയും പേറി.

2 comments:

അനു said...

good,,,

ജിതൻ said...

സുഹൃത്തെ....
കരുണ വറ്റിയ കാലം
സ്മൃതികളിലൂടെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു....
താങ്കളുടെ വേദനയില്‍ പങ്കുചേരാനായെങ്കില്‍....
ഒരുപക്ഷേ, പരസ്പരം ആശ്വസിപ്പിക്കാനായെങ്കില്‍....
നീറുന്ന മുറിവുകള്‍ക്ക് ആശ്വാസമേകാന്‍
തൂലികക്ക് കഴിയട്ടെ എന്നാശംസിക്കുന്നു...