Saturday, April 27, 2019

സൗദാദേ, ഹുസൂൻ, റ്റുഗ: വിഷാദത്തിന്റെ അക്ഷാംശവും, രേഖാംശവും

നമ്മളതറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്ന് പയ്യാമ്പലം ബീച്ചിൽ. ചെറിയ പൂന്തോട്ടം കടന്ന്, കുട്ടികളുടെ കളിയുപകരണങ്ങളും, പുൽത്തകിടിയും കടന്ന്, അപ്പുറത്തെ മണലിലേക്ക് നിങ്ങൾ നടന്നെത്തുന്നു. കടലിലേക്ക് കണ്ണയക്കുന്നു. അവിടെയുള്ളവയെല്ലാം ഒരു നീണ്ട പട്ടികയാക്കി നിരത്തിയാൽ ഒന്നും പുതിയതായുണ്ടാവില്ല, ഒരു പക്ഷേ സ്മാരകങ്ങളൊഴികെ. പണ്ട് അവിടെ നിന്ന് ചെങ്കുത്തായ, മുനയുള്ള ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിലൂടെ, ഇരുവശവും മതിലുകളുള്ള വഴിയിലൂടെ നടന്ന് കയറി, ചുറ്റിപ്പിണഞ്ഞുപോകുന്ന വീതികുറഞ്ഞ...