ഉണ്ടാവും, അല്ലാതെങ്ങനെ?
ഭാഷയാണ്, ഭാഷയാണ് ശ്വാസം മുട്ടിച്ചുകൊന്നത്. എന്തിനാണ് വിരസതകളെ, സാധാരണത്വങ്ങളെ അത്യുക്തിയുടെ കുപ്പായമിടുവിക്കുന്നത്? ആരെയാണ് ഞാൻ ‘impress’ ചെയ്യാൻ ശ്രമിക്കുന്നത്?
തെറ്റ്. ഒന്നൂടെ ശ്രമിക്കാം. എവിടെ നിന്നാണ് ‘റീ കോൺഫിഗർ’ ചെയ്യാനുള്ള ഈ തിടുക്കം ഭാഷക്ക് കിട്ടുന്നത്?
നിക്ക്, പാളി. ഒന്നൂടെ തുടങ്ങാം. ദീർഘനിശ്വാസം. കുത്ത്. ഒന്നൂടെ തുടങ്ങുകയാണ്. who the fuck are you trying to impress? വീണ്ടും വഴുക്കൽ.
ഒന്നൂടെ. നഗ്നമായ വൈകാരികതകളുണ്ട്, വിചാരങ്ങളുണ്ട്. ഒ.കെ. പുറകിലോട്ട് മാറിനിന്ന് നോക്കാം. ഒരടി.
സംവേദനക്ഷമാവുന്നതിനുമുമ്പത്തെ നഗ്നത കാണാമോ? കാണാമോ?
ഇതു ശരിയാവില്ല. മറ്റൊരു വഴിയേ നോക്കാം. പടിപടിയായി. ശ്രമിക്കാം.
ചാരിവെച്ച തലയണയിൽ തലവെച്ച് ഞാൻ കിടക്കുകയാണ്. രൂപങ്ങൾ മിന്നിമിന്നിമായുന്നത് ഞാനറിയുന്നുണ്ട്. they just are. just.
തലയണയെടുത്ത് മാറ്റി, കുത്തിയിരിക്കുന്നു, ഞാൻ.
കൈയ്യെത്തിച്ച് ഡയറിയെടുക്കുന്നു, പിന്നെ പെന്ന്.
[ഇതുവരെ ഏതാണ്ട് ശരിയായി]
ഇപ്പോ ഞാൻ മുമ്പേയറിഞ്ഞ ആ രൂപങ്ങളെ പൊതിയാൻ ശ്രമിക്കയാണ്. ഇവിടെയാണ് ഞാൻ വഴുക്കിപ്പോവുന്നത്. കണ്ടില്ലേ? മറ്റെന്തോ എന്നെ ഏറ്റെടുക്കുന്നുണ്ട്. can you see?
അത്ര ദ്രവമായിരുന്നു, നഗ്നമായിരുന്നു. പിന്നെ ഈ നീരാളിപ്പിടുത്തങ്ങളിൽപ്പെട്ട്. can you see?
0 comments:
Post a Comment