1 മൃഗം
മേഘങ്ങളിലെ നീലവേദന
2 മണ്ഡലം
ഉടലുകളുടെ പിരിമുറുക്കം
3 ആശങ്ക
പാതയില്‍ അകലെ ഒരു കൊച്ചുമനുഷ്യന്‍
4 കുരിശേറ്റല്‍
കള്ളുഷാപ്പില്‍ ഒന്നോരണ്ടോ തുള്ളി
5 പ്രതിസന്ധി
ഹിംസയാണ് വിധിയെങ്കില്‍ ഞാനതിന് അപവാദമാകട്ടെ
6 പുരാലേഖയിടം
ഫോട്ടോക്കോപ്പി ഒന്നു മാത്രമാണ് യാഥാര്‍ത്ഥ്യം
7 ഛായാചിത്രം
നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നുവോ അങ്ങനയേ കാണപ്പെടൂ
8. സ്മാരകം
അവശേഷിക്കുന്നത് ദുഃഖം മാത്രമാണ്
9 ഇതിഹാസം
ദുഃഖവും ആഹ്ലാദതിമിർപ്പും ചേരുന്നതെല്ലാം
10 വിളംബം
ഇവിടെ ഞാന്‍ ജീവിച്ചിരുന്നെവെങ്കില്‍ എന്നാശിച്ചുപോകുന്നു പക്ഷെ ഇവിടെത്തന്നെയാണ് ഞാന്‍ ജീവിക്കുന്നത്
-----
കുറിപ്പുകള്‍
1. ജാക്കറ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത. പരിഭാഷയും പ്രസിദ്ധീകരണവും കവിയുടെ രേഖാമൂലമുള്ള അനുമതിയോടെ. കവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ കാണുക; മില്‍ക്ക് മാഗില്‍ ഈ കവിയുടെ മറ്റു ചില കവിതകള്‍ ലഭ്യമാണ്.
2. ഫ്രാന്‍സിസ് ബെയിക്കണ്‍ - ഐറിഷ്-ബ്രിട്ടീഷ് ചിത്രകാരന്‍
3. കവിത പെട്ടെന്ന് ഇതെന്തെപ്പാ എന്നു തോന്നുന്നുവെങ്കില്‍ ഈ പേജ് കാണുക.
4. മൂലകൃതിയുമായി ഒത്തുനോക്കിയാല്‍, ഏറ്റവും ചുരുങ്ങിയത് 3-ലും 7-ലുമെങ്കിലും ആശങ്കയുണര്‍ത്താനുതകുംവിധം ആശയലോപം വന്നിട്ടുണ്ടെന്ന് മനസിലാവും.
0 comments:
Post a Comment