പരിപ്പുവറുത്തകറിയുടെ നിറവാര്‍ന്ന രുചിയെക്കുറിച്ച് ഒരു പാക്കിസ്ഥാനിയെന്നോട്
ഘോരഘോരം സംസാരിച്ചപ്പോഴാണ്
സാമ്പാറിന്റെ അടിത്തട്ടില്‍ അവശേഷിക്കപ്പെടുന്ന എന്റെ നാട്ടിലെ പരിപ്പിനെക്കുറിച്ച്,
അതിന്റെ അലിഞ്ഞില്ലാതാവുന്ന രുചിയെക്കുറിച്ച്,
ഞാന്‍ ആലോചിക്കാനിടയായത്.
ആ ചിന്തയുടെ ചരടില്‍ പിടിച്ചു നടന്ന ഞാന്‍ പ്രതീക്ഷിക്കാത്ത പല ഭക്ഷണശാലകളിലും
ചെന്നെത്തുന്നു.
ദോശക്കല്ലില്‍ വെച്ച് പുറം പൊള്ളിച്ചെടുത്ത തക്കാളിയുടെ,
നീളത്തിലരിഞ്ഞ്, നനവുമാറാതെ പാകം ചെയ്ത പയറ്, ബീന്‍സ്,
എവിടെയോ കഴിച്ചിട്ടുള്ള വെറും വെള്ളത്തില്‍ പുഴുങ്ങിയ ക്യാരറ്റിന്റെ തിളക്കം,
അങ്ങനയങ്ങനെ...

കുഴഞ്ഞുവെന്ത പാലക്കാടന്‍ മട്ടയുടെ ചോറില്‍,
സാമ്പാറൊഴിച്ച്,
അഞ്ചുവിരലും ചേര്‍ത്ത് ഞെരിച്ചുകുഴച്ചു വാരിവിഴുങ്ങി ഭ്രമംവന്ന എന്റെ ഇന്ദ്രിയങ്ങളില്‍‍,
പരിപ്പിന്റെ രോദനം കണ്ണീരുപൊടിയിക്കുമോ?

5 comments:

ഇഷ്ടായിട്ടോ....

jayasree said...
September 9, 2009 at 9:44 PM  

സാമ്പാര്‍ മലയാളിയല്ലല്ലോ :)

September 9, 2009 at 10:58 PM  

വിശപ്പ് വിശപ്പ് :(

sree said...
September 11, 2009 at 10:39 AM  

ഇഷ്ടായതില്‍ സന്തോഷം, ജയശ്രീ.
സാമ്പാര്‍ മലയാളിയാന്ന്‍ ഞാന്‍ പറഞ്ഞോ വല്യമ്മായി? :)
വിശപ്പ്‌..അതോ ദ്രവിച്ചില്ലാതാവുന്ന രസമുകുളങ്ങള്‍ - ശ്രീ?

September 22, 2009 at 4:52 AM  

മന:സ്ഥാപം .എന്നതല്ലേ കൂടുതൽ ശരി..

kadathanadan said...
October 29, 2009 at 8:51 PM  

Post a Comment