കുറച്ചു നാളായി വിടാതെ പിന്തുടരുന്ന ഒരു വാക്ക്/ആശയം ആണ് ഋതം എന്നത്.
സംസ്കൃതത്തിൽ ऋतम् (ṛtaṃ). ഈ വാക്കിന്റെ നിരുക്തം തപ്പിപ്പോയാൽ ṛtá വഴി
പ്രോട്ടോ ഇന്തോയൂറോപ്യനിലേക്ക് പോകും. അവസ്താനിൽ ഇതിനു തത്തുല്യമായ
പദമുണ്ട്, ആശ/aša. ഒരേ മൂലത്തിൽനിന്നാണു രണ്ടും.
ഋഗ്വേദത്തിലെ 'ദർശനം' എന്നതിന്റെ ആണിക്കല്ലാണിത്. മോണിയർ നോക്കിയാൽ പ്രതിഷ്ഠിതമായതോ, നിശ്ചിതമായതോ ആയ വ്യവസ്ഥ, നിയമം, പ്രമാണം (fixed or settled order , law , rule) എന്നോ അല്ലെങ്കിൽ നന്നായി ഘടിപ്പിക്കപ്പെട്ട (well attached), പവിത്രമായ വ്യവസ്ഥ (holy order) അങ്ങനെയൊക്കെ. അതായത് ജഗദ് നിയമമെന്നോ (Cosmic Order), വ്യവസ്ഥയെന്നോ എന്നൊക്കെപ്പറയാവുന്ന കാര്യം.
ഋഗ്വേദത്തിൽ ഈപ്പറയുന്ന ഋതമെന്നത് ജഗത്തിന്റെ ശരിയായ പ്രവർത്തനത്തിനുള്ള അടിസ്ഥാനമാണ്.
ഉദാഹരണമായി ഋഗ്വേദം 10.190:
പ്രപഞ്ചമെന്നതിന്റെ നിലനിൽപ്പിന്റെ ആധാരശിലയാണ് ഋതം. ഋഗ്വേദത്തിലെ പ്രപഞ്ചോൽപ്പത്തി അല്ലെങ്കിൽ കോസ്മോഗോണി അനുസരിച്ച്, പ്രപഞ്ചത്തിനു രണ്ട് തലങ്ങളുണ്ട്. ഒന്നു വെളിച്ചത്തിന്റെ, സൂര്യന്റെ, ജലത്തിന്റെയൊക്കെ മുകൾ ഭാഗം; താഴെ ഒരു 'അധോമണ്ഡലം'. മുകളിൽ മനുഷ്യർ, ദേവതകൾ താഴെ രാക്ഷസന്മാരെന്നു വിളിക്കാവുന്ന കൂട്ടർ. ഇത് മനസ്സിലാക്കാനുള്ള ഒരു വഴിയെന്നത് പ്രപഞ്ചരൂപീകരണത്തിന്റെ പുരാണം നോക്കുകയുന്നെതാണ്. ആദിയിൽ ദൈവികതയുള്ളവർ രണ്ട് തരക്കാരാണ്: ദേവന്മാർ, അസുരന്മാർ. ഈ അസുരന്മാരിൽ ഒരു വിഭാഗം കൊള്ളാവുന്നവർ, മറ്റൊന്ന് പ്രശ്നക്കാർ. നല്ലവർ ആദിത്യർ, മോശക്കാർ ദാനവർ. ഈ ദാനവരിൽനിന്ന് ജഗദ് ജലത്തെ, വെളിച്ചത്തെ ഒക്കെ മോചിപ്പിക്കുന്ന കൂട്ടത്തിലാണ് ഋതവും ഉൽഭവിക്കുന്നത്.
അതായത്, മുകളിലെ ഭാഗമുണ്ട്; 'താഴത്തെ' ഭാഗമുണ്ട്. ഇവ രണ്ടിനുമിടയിൽ വിള്ളലുകളുണ്ട്. താഴെ അനൃതമാണ്, അത് മുകളിലിലെ ഋതബദ്ധമായ ലോകത്തിനൊരു ഭീഷണിയാണ്. ചിത്രത്തിൽ കാണുന്നതുപോലെ, പ്രപഞ്ചം വ്യവസ്ഥാബദ്ധമായി നിൽക്കുന്നതിനാധാരം ഋതം; ആ ഋതത്തിന്റെ പോഷണത്തിന് ദേവതകൾ; ആ ദേവതകളുടെ പോഷണത്തിനു മനുഷ്യർ; ആ ദേവതകൾ മനുഷ്യരെ പോഷിപ്പിക്കുന്നു.
ഇനി ഈ ഋതം എന്ന വ്യവസ്ഥയ്ക്ക് ഒരുപാട് പ്രഭാവങ്ങളുണ്ട്. ഉദാഹരണമായി പ്രഭാതം (read: Dawn) ഋതത്തിന്റെ വഴിയിലൂടെയാണ് ചലിക്കുന്നത്; പ്രഭാതത്തിന്റെ കിരണങ്ങളെ ചേർത്തുനിർത്തുന്നത് ഋതമാണ്; കാറ്റു വരുന്നത് ഋതത്തിൽനിന്നാണ്; ദേവന്മാർ ഋതവുമായി ബന്ധിതരാണ് - ഋതവർദ്ധിതർ (ഋതത്തിനാൽ പോഷിപ്പിക്കപ്പെടുന്നവരോ, ഋതത്തെ പോഷിപ്പിക്കുന്നവരോ); ഋഷിമാർ ആഗ്രഹിക്കുന്നത് ഈ പഥത്തിലൂടെ പോവാനാണ്; ഋതം ബധിരന്റെ കാതുതുറപ്പിക്കുകയും, കണ്ണിൽ വെളിച്ചമെത്തിക്കുകയും ചെയ്യുന്നു. എന്തിനു പറയുന്നു 'വ്രത' എന്ന ഒരോരുത്തരും അവരവരുടെ 'ധർമ്മം' ചെയ്യുക എന്നതുപോലും, അടിസ്ഥാനപരമായി, ഈ ഋതത്തിനു യോജിച്ചത് ചെയ്യുക എന്നതാണ്.**
അതായത് ചുരുക്കത്തിൽ ഈ ഋതം എന്നത് ഒരേ സമയം എന്തിനെയൊക്കെ തൊടുന്നു എന്ന് നോക്കുക: (1) സർവ്വ ഭൗതികലോകത്തിന്റെയും (The complete phenomenal world, so to speak) നിലനിൽപ്പിന്ന് ആലംബനം; (2) സചേതനമായ (സത്) എല്ലാത്തിന്റെയും പ്രവർത്തനത്തിന്ന് ആധാരം (That is, an overarching moral order). ഇത് രണ്ടും ചേർന്നാൽ നമുക്കൊരു ജഗത് വ്യവസ്ഥ കിട്ടും: ഒരു നിയതമായ, അടിസ്ഥാന വ്യവസ്ഥ (In the sense of a 'categorical cosmic order', so to say).
സത്യം (മറ്റൊരു സങ്കീർണ്ണമായ സങ്കൽപ്പം) ഒരവസരത്തിൽ ഋതജാതമാണ്, ഋതത്തിൽനിന്ന് ഉൽഭവിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മിക്കവാറും എല്ലാ പരിഭാഷയിലും, ഋതം എന്നത് സത്യം എന്നാണു പരിഭാഷപ്പെടുത്തുക. വ്യക്തിപരമായി ഇത് രണ്ടും രണ്ടെന്ന് വിശ്വസിക്കുന്നയാളാണു ഞാൻ. മാത്രവുമല്ല, അവ രണ്ടൂം ഭവശാസ്ത്രപരമായി (Ontologically, so to speak) രണ്ട് ഗണത്തിൽപ്പെടുന്നതാണ്.*
മുകളിലെഴുതിയ കാര്യങ്ങളിൽനിന്ന് ഒരു തെറ്റിദ്ധാരണ വരാവുന്നത് ഈ ഋതം എന്ന പ്രാപഞ്ചികനിയമം ഒരു നിർണ്ണായകത്വം (Determinism) ആണെന്നു തോന്നാവുന്നതാണ്; അങ്ങനെ ഒട്ടുമല്ല എന്നതാണ് ഇതിലെ സൗന്ദര്യം.
പിന്നീട് വരുന്ന പല ചിന്തകളും--'സത്യം വദിഷ്യാമി, ഋതം വദിഷ്യാമി', 'പരസ്പരം ഭാവയന്ത, ശ്രേയഃ പരമ വാപ്സ്യഥ'--എന്നൊക്കെ തുടങ്ങി, ഉപനിഷദിലെ 'ബ്രഹ്മം' എന്ത് എന്ന് അന്തം വിട്ട് കുന്തം വിഴുങ്ങിയതിനൊക്കെ വെളിച്ചം വരുന്നത് ഇതറിയുമ്പോഴാണ്.
മുകളിൽ പറഞ്ഞതും, ഇതിനോടൊപ്പമുള്ള പടങ്ങളും വഴി എത്താവുന്ന വളരെ വലിയ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്, അതിനെക്കുറിച്ചിവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.
ഇനി എന്തുകൊണ്ട് ആദ്യം പറഞ്ഞ, ഈ കാര്യം ഇടക്കിടെ മനസ്സിൽ വരുന്നു എന്നത്. ഈ നാട്ടിലെ ഇപ്പഴത്തെ അവസ്ഥ കാണുമ്പോ, വെറുതെ കോസ്മിക്ക് ഓഡർ എന്നൊക്കെ ഓർത്തുപോവും. ഒരു കാര്യവുമില്ല, എന്നാലും. :(
----------
കുറിപ്പ്
*ഗോണ്ട അപ്പൂപ്പൻ സത്യ എന്നതിനെപ്പറ്റി പറയുന്നത്: "that what is real, true and essential; being in conformity with-,belonging to-, characterized by-, sticking to what is really existent, reality, being, to what is verity; being in agreement with the fundamental being, essence of the universe, of nature, of (one's) nature etc.; truthfulness in mind, speech or action". ഇതിൽ രണ്ട് ഭാവങ്ങളുണ്ട് എന്ന് കാണാം സൂക്ഷിച്ച് നോക്കിയാൽ. ഒന്നാമത് എന്തിന്റെയെങ്കിലും ഒരു ഗുണം; പിന്നെ സത്ത എന്നത്. ഇതുകൊണ്ടാണ് ഋതവും സത്യവും രണ്ടെന്നു ഞാൻ മുകളിലെഴുതിയത്. ഋതം എന്നത് കൂടുതലും ഒരു ബന്ധം, ഓഡർ ഒക്കെയുമായി ചേരുന്നതാണ്.
**താല്പര്യമുള്ളവർക്ക് ഈ സൂക്തങ്ങൾ/ശ്ലോകങ്ങൾ നോക്കാവുന്നതാണ്: 10.65.8, 3.12.7, 4.23.8, 7.36.1, 1.23.5, 1.123, 1.113.2, 4.51.7 (In no particular order). ഒരു പണ്ഡിതൻ എഴുതുന്നത് ഋത എന്നത് ഋഗ്വേദത്തിൽ 450 തവണ വരുന്നുവെന്നാണ്.
അവലംബങ്ങൾ
1. Brown, N. W. 'Duty as Truth in the Rig Veda' in IIndia Maior: Congratulatory Volume Presented to J. Gonda. Brill. 1972
2. Brown, N. W. The Creation Myth of the Rig Veda, JAOS 62, 85–98. 1942
3. Gonda, J. The Vedic God Mitra. Brill. 1972

"ആളിയ തപസ്സിൽനിന്ന് ഋതവും സത്യവും ഉൽഭവിച്ചു. അതിൽനിന്ന് രാത്രി, അതിൽനിന്ന് അലമാലകളിളകുന്ന കടൽ, ആ കടലിൽനിന്ന് വർഷം, ഈ വർഷം കണ്ണിമയ്ക്കുന്ന എല്ലാവരിലും രാവും, പകലും അവരുടെമേൽ ഇച്ഛയും ഉണർത്തുന്നു. നിശ്ചയിക്കുന്നയാൾ അതതിന്റെ രീതിയിൽ സൂര്യനും ചന്ദ്രനും ആകാശവും ഭൂമിയും അന്തരീക്ഷവും, സൂര്യകിരണങ്ങളും ക്രമപ്പെടുത്തി."ഈ ഋതം എന്ന സങ്കൽപ്പം എത്രത്തോളം മൂലക്കല്ലാണ് എന്നറിയാൻ ചിത്രം കാണുക.