പരസ്പരം ഒരു ബന്ധമില്ലാത്തവയെന്നു തോന്നിയെങ്കില്‍, അനന്തമായ കാലയളവില്‍ ഒരു കീബോഡില്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന കുരങ്ങനെപ്പറ്റി നിങ്ങള്‍ കേട്ടിണ്ടാവില്ല. സംഗതി വളരെ ലളിതമാണ്. വേണ്ടത് ഇത്രമാത്രം: ഒരു കുരങ്ങന്, ഒരു കീബോഡ്, പിന്നെ ഒരുപാട് സമയം. അങ്ങനെ കുരങ്ങന് കീബോഡില്‍ അടിച്ചോണ്ടിരുന്നാ, പിന്നേം പിന്നേം അടിച്ചോണ്ടിരുന്നാ, കൊറെക്കാലം അടിച്ചോണ്ടിരുന്നാ, ഒരു സുപ്രഭാതത്തില്‍ (That was just a rhetorical flourish - ചെലപ്പോ വൈന്നേരവും ആകാം) ഷേക്സ്പിയറുടെ സമ്പൂര്‍ണ്ണകൃതി ഉണ്ടാവും എന്ന് ഏതാണ്ട് ഉറപ്പിക്കാം.
ഇപ്പോ ഈ ബ്ലോഗിന്റെ സത്താപരമായ അടിക്കല്ലിനെക്കുറിച്ച് (Ontological Basis - Oh Yeah, another rhetorical flourish) ഏതാണ്ടൊരു രൂപം കിട്ടിയല്ലോ അല്ലേ? കൊറെ വാക്കുകള്‍, അവിടുന്നും ഇവിടുന്നും അങ്ങാടി ആടിനെപ്പോലെ കടിച്ചുപറിച്ച് ചവച്ചിറക്കി ദഹിക്കാതെ കെടക്കുന്ന കൊറെ അവിഞ്ഞ ആശയങ്ങള്‍, ഇഷ്ടം പോലെ സമയം. ബലേ ഭേഷ്.