Friday, October 23, 2009
Sunday, October 18, 2009
ഹനേകെ, വിന്റര്റൈസെ, ദുഃഖം.
ശൂന്യത ദുഖമായി രുപമെടുത്ത്, കണ്ണിലേക്ക് തുറിച്ചു നോക്കുന്ന വൈകുന്നേരപ്പുഴ കടക്കാനുള്ള ഉപാധികളില്‍ പ്രധാനമായിരുന്നു, എനിക്ക് ഷൂബേര്ട്ടിന്റെ ആ ശോക ഗാനം. ഇനിയില്ല. ഇനിയില്ലേയില്ല. ഇനി ആ ഗാനങ്ങള്‍ക്കൊപ്പം, അവയിലോരോന്നിനുമൊപ്പം, മറ്റുപലതുമാണ്. അതിലൊന്ന് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഹപ്പേര്ട്ട്. ഹനേകെ, താങ്കള്‍ പരിപൂര്‍ണ്ണമായും വിജയിച്ചു. സന്തോഷിച്ചോളൂ. പിന്നെ പിന്നെ, കാണികളെല്ലാം സിനിമ കണ്ട് മുങ്ങിമുങ്ങി താഴുന്നത് തിരിച്ചറിഞ്ഞ്, മാറി മറിയും. എല്ലാം പഴയതുപോലെ തന്നെ. നിന്തുന്ന മീനുകള്‍ നീന്തിത്തിമിര്‍ക്കും, കരയ്ക്ക് ചാടിയവ കരയില്‍ കിടന്ന് പെടച്ചു പെടച്ചു ചാവും. അത്ര തന്നെ...