Saturday, October 11, 2008

പിഴവുകള്‍

ഇത്തിരിമുമ്പെവീശിയകാറ്റില്‍ ഉലയേണ്ടിവന്നതിനെക്കുറിച്ച്
എന്റെ ജാലകത്തിലൂടെ കാണുന്ന ഒറ്റപ്പെട്ടമരം എത്ര കവിതയെഴുതിയെന്നറിയില്ല,
സമയംതെറ്റിയ കാലവര്‍ഷത്തെചൊല്ലി
ചെടികള്‍ ഏതു ഭാഷയിലാവും നോവലെഴുതുകയെന്നും.

പ്രയോഗങ്ങളുടെ ഭൂതക്കണ്ണാടിക്കടിയില്‍ പര്‍വ്വതരൂപം പ്രാപിച്ച അനുഭവങ്ങളില്‍‍,
കവിതകയറിവീര്‍ത്ത മനസ്സില്‍,
തിരിച്ചറിവിന്റെ സൂചിമുനവീഴുന്ന സായംസന്ധ്യ.

4 comments:

വെള്ളെഴുത്ത് said...

എന്തൊരു സായം സന്ധ്യ ! അതു തിരിച്ചറിവിന്റെ സൂചിമുനയ്ക്കു മുന്നില്‍ കവിതകയറി വീര്‍ത്ത മനസ്സിനെ നിര്‍ണ്ണായകമായി നിര്‍ത്തുമോ? സാധാരണ തിരിച്ചാണ് അനുഭവം സന്ധ്യകള്‍ യുക്തികളെ കപ്പല്‍ കയറ്റിയിട്ട് പൊള്ളം പൊട്ടിയ മനസ്സിനെ കയറൂരി വിടും, കവിതയിലേയ്ക്ക്. അപ്പോഴാണ് ഒറ്റപ്പെട്ട മരമെഴുതിയ കവിതകള്‍ എത്രയെന്ന് അദ്ഭുതം കൂറിയത്, ചെടികളെഴുതിയ നോവലിലെ ഭാഷതിരിഞ്ഞു കിട്ടിയത്. പക്ഷേ കവിത വറ്റിപ്പോയ ഇതേതു സന്ധ്യ..?

simy nazareth said...

:) sundaram

The Prophet Of Frivolity said...

എന്റെ വെള്ളെഴുത്ത് മാഷേ..എന്നോട് ചോദ്യം ചോദിക്കരുത്. ഈയിടെയായി ഞാന്‍ ഇടക്കിടെ ഞാനെവിടെയാണെന്ന് അല്‍ഭുതം പൂണ്ട് ചുറ്റും നോക്കുകയാണ്.
നന്ദി സിമീ, ഇവിടെ വന്ന് സമയം നഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം.

Siji vyloppilly said...

നല്ല കവിത..